കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണമസ് )കോളേജിൽ വിവിധ മത്സരങ്ങളോടെ വായനാദിനം ആഘോഷിച്ചു. വിദ്യാർത്ഥികളുടെ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ലിറ്റററി ക്ലബ്ബിന്റെയും റീഡേഴ്സ് ഫോറത്തിന്റെയും ആഭി മുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള മുദ്രാവാക്യരചനാമത്സരം വേറിട്ട അനുഭവമായി. കൗതുകങ്ങളുടെ അനശ്വരലോകം സമ്മാനിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ; വെക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടിയായ ഹുന്ത്രാപ്പി, ബുസ്സാട്ടോ എന്ന പേരുള്ള പെട്ടിയിലാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ നിക്ഷേപിച്ചത്. കൂടാതെ സാഹിത്യപ്രശ്നോത്തരി, സാഹിത്യകൃതിപരിചയം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.
ലിറ്റററി ക്ലബ്ബ് ആന്റ് റീഡേഴ്സ് ഫോറം സെക്രട്ടറി ദേവിക.ആർ, ജോയിന്റ് സെക്രട്ടറിമാരായ ക്രിസ്റ്റി കെ.പോൾ , അൻസിയ ഫാത്തിമ ; അദ്ധ്യാപകരായ സെലീഷ്യ ജോസഫ് (ഹിന്ദിവിഭാഗം ) ഡോ. ആശാ മത്തായി (മലയാളവിഭാഗം) എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Comments
0 comment