menu
രണ്ടാർകരയിൽ നെടിയാൻമല കടവിൽ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു.
രണ്ടാർകരയിൽ നെടിയാൻമല കടവിൽ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു.
0
0
613
views
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പതിനൊന്നാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു. കിഴക്കേകുടിയിൽ ആമിന (60)പേ രക്കുട്ടി ഫർഹ ഫാത്തിമ 12 എന്നിവരാണ് മരണപ്പെട്ടത് പേരക്കുട്ടികൾക്കൊപ്പം പുഴയിൽ തുണി കഴുകുന്നതിനും, കുളിക്കുന്നതിനും ആയി പോയപ്പോഴാണ് അപകടം സംഭവിച്ചത്.

ഒപ്പമുണ്ടായിരുന്ന ഒരു പേരക്കുട്ടിയെ . മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം തുടർ ചികിത്സകൾ ആവശ്യമായി വന്നതിനാൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി ലേക്ക് മാറ്റിയിരിക്കുകയാണ്. പേരക്കുട്ടികളായ ഫർഹ ഫാത്തിമ (12), ഹന ഫാത്തിമ (10) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.സ്ഥിരമായി ഈ കടവിൽ കുളിക്കുവാൻ എത്തുന്നവരാണ് ഇവർ.എങ്ങനെയാണ് അപകടമുണ്ടായത് എന്നതിൽ വ്യക്തത ഇല്ല .ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പുഴയിൽ

രണ്ടു പേർ അപകടത്തിൽ പെട്ടു.. രക്ഷിച്ചവർക്ക് മൂന്നാമതൊരാൾ കൂടി ഉണ്ട് എന്നുള്ള വിവരം അറിവില്ലായിരുന്നു. തുടർന്ന് വീട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് ഫയർഫോഴ്സ് എത്തിയാണ് മറ്റൊരാളെ കൂടി വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations