
മൂന്നാർ: പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കുകയും കാലാവസ്ഥാ വ്യതിയാനം തടയുകയും ചെയ്യുന്നതിനുള്ള സന്ദേശലക്ഷ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിൻ്റെ സഹകരണത്തോടെ മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ക്ലൈമറ്റ് ക്യാമ്പ് മൂന്നാറിൽ.
. വരുന്ന ഏപ്രിൽ 14, 15 തീയതികളിൽ വരയാടുകളുടെ സംരക്ഷണ വനമായ ഇരവികുളം നാഷണൽ പാർക്കിനുള്ളിൽ വച്ചാണ് പരിസ്ഥിതി സമ്മേളനം നടക്കുന്നത്. ക്യാമ്പിൽ വന യാത്രകളും സാഹസിക മലകയറ്റങ്ങളും സെമിനാറുകളും ഉണ്ടായിരിക്കും .
ഇരവികുളം നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്.വി. ക്യാമ്പ് ഉദ്ഘാടനം ചെയ്യും.. പരിസ്ഥിതി പ്രവർത്തകരായ അസീസ് കുന്നപ്പിള്ളി, ബൈജു അന്ധകാരനാഴി, അഫ്സൽ എമ്മാന്റെസ്, അനൂപ് വിപി, ധർമ്മരാജ് നിലനിൽപ്പ്, സച്ചിൻ സി ജെ ജോബി കൂമ്പൻകല്ല് , തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും..
ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 95262 62555, 9447376441 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Comments
0 comment