2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ . കടമറ്റം നമ്പ്യാരുപടി പൂന്തുറ വീട്ടിൽ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , പുത്തൻകുരിശ് പോലീസും ചേർന്ന് പിടികൂടിയത്.
ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്നയ്ക്കായി സൂക്ഷിച്ച നിലയിൽ ഇയാളുടെ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന ഇലക്ട്രോണിക് ത്രാസ് , ഒ സി ജി പേപ്പർ , .5 ഗ്രാം (പോയിന്റ് 5 ഗ്രാം) കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി ഷംസ്, എസ്.ഐമാരായ കെ.എസ് ശ്രീദേവി, കെ.സജീവ് എ.എസ്.ഐമാരായ കെ.കെ.സുരേഷ്, ബിജു ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.ചന്ദ്രബോസ്, സി.പി.ഒ മാരായ ആനന്ദ്, രഞ്ജിത്ത് രാജ്തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
Comments
0 comment