
കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാളകം യൂണീറ്റ് വാർഷീക സമ്മേളനവും കുടുംബസംഗമവും വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സംഘടനാപ്രസിഡൻ്റ് സുരേഷ് മാമ്പിള്ളിൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വാളകം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി. സണ്ണി വാർഷിക റിപ്പോർട്ടും , ട്രഷറർ വി. ആർ. രാജമ്മ വരവ് ചെലവു കണക്കും അവതരിപ്പിച്ചു .സാജു ചാക്കോ, പഞ്ചായത്ത് അംഗം പി.പി.മത്തായി , പി.റ്റി. ഏലിയാമ്മ, കെ.എസ് സലിം, മറിയാമ്മ പൗലോസ് എന്നിവർ പങ്കെടുത്തു. വയോജനങ്ങളും മാനസികോല്ലാസവും എന്ന വിഷയത്തിൽ ഡോ. പി . ആർ ചന്ദ്രശേഖരപിള്ള ക്ലാസെടുത്തു .സംഘടനഭാരവാഹികളായി സുരേഷ് മാമ്പിള്ളിൽ (പ്രസിഡൻ്റ്) എം.പി. സണ്ണി ,വി.ആർ.രാജമ്മ (വൈസ് പ്രസിഡൻ്റ്മാർ )പി.വി.പ്രസാദ് (സെക്രട്ടറി)കെ.കെ. മണി .പി.റ്റി. ഏലിയാമ്മ ( ജോ. സെക്രട്ടറിമാർ ) ഇ.എ.വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Comments
0 comment