
സ്വാമി വിവേകാനന്ദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉള്ള ഡയാലിസിസ് സെന്റര്‍ 'ലക്ഷ്യ' യുടെ ഉദ്ഘാടനം ചിന്മയ അന്തര്‍ദേശീയ കേന്ദ്രം ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി നിര്‍വഹിച്ചു. വർദ്ധിച്ചുവരുന്ന വൃക്ക രോഗികൾക്ക് കൈത്താങ്ങാവുന്നതിനോടൊപ്പം രോഗം വരാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള മുൻകരുതൽ ബോധവൽക്കരണ പരിപാടികൾ കൂടി നടപ്പിലാക്കണമെന്നും, സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായിട്ട് നിന്ന് പ്രവർത്തിക്കണമെന്നും സ്വാമിജി പറഞ്ഞു.മൂവാറ്റുപുഴ സ്വാമി വിവേകാനന്ദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അരുണ്‍ പി. മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ബി. നൂഹ് ഐഎഎസ് മുഖ്യാതിഥിയായി. നഗരസഭ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി മടേക്കല്‍, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍. കെ. കൃഷ്ണന്‍, മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ പിആര്‍ഒ സിബി അച്ചുതന്‍, മൂവാറ്റുപുഴ നിര്‍മ്മല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആന്റണി പുത്തന്‍കുളം, ട്രസ്റ്റ് സെക്രട്ടറി പൂനം പാഗിരെ, വൈസ് പ്രസിഡന്റ്‌ന്മാരായ എസ് സുധീഷ്,എൽദോ ബാബു വട്ടക്കാവൻ, ഷെനീർ അലിയാർ,ട്രസ്റ്റ് ജോ. സെക്രട്ടറി രഞ്ജിത് രഘുനാഥ്, സി. സജികുമാർ, വിദ്യ വേണു, ട്രഷറർ അജിത് അജൻ എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ കച്ചേരി താഴത്ത് പോലീസ് എയ്ഡ് പോസ്റ്റ്ന് എതീർവശം പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് 700 രൂപ നിരക്കിൽ ഡയാലിസിസ് ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
Comments
0 comment