ആലുവ ഈസ്റ്റ്, അങ്കമാലി,എടത്തല പോലീസ് സ്റ്റേഷൻ പരിധികളിൽ അഞ്ച് വർഷത്തിനുള്ളിൽ നരഹത്യാശ്രമം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം,. അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജനുവരിയിൽആലുവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 81 നിരന്തര കുറ്റവാളികളെ പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു . 57 പേരെ നാടു കടത്തി. കുറ്റക്ര്യത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് കൂടുതൽ കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. നിരന്തരമായി പൊതുശല്യമുണ്ടാക്കുന്നവരും , കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരും നിരീക്ഷണത്തിലാണ്. മുൻകാല കുറ്റവാളികളുടെ പ്രവർത്തനങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
ആലുവയിൽ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ ഈസ്റ്റ് അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (32) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
Comments
0 comment