കോതമംഗലം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ . ആയക്കാട് മുള്ളാട്ട് വീട്ടിൽ ശ്രീനിവാസൻ (43) നെയാണ് കോതമംഗലം പോലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച വൈകിട്ട് 4 മണിയോടെ രോഗിയുമായി ആശുപത്രിയിൽ എത്തിയ ശ്രീനിവാസൻ വീൽചെയർ കൊണ്ടുവരാൻ വൈകി എന്നു പറഞ്ഞു സെക്യൂരിറ്റി ജീവനക്കാരൻ ആയ കൃഷ്ണൻകുട്ടിയെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു പരിക്കു പറ്റിയ കൃഷ്ണൻ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ഇൻസ്പെക്ടർ പിടി ബിജോയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments
0 comment