
മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പ്രദേശത്ത് 40 സെൻ്റ് കാട് പിടിച്ചു കിടന്ന സ്ഥലത്ത് ചെണ്ടുമല്ലികൃഷിയിറക്കുകയും ഒന്നാംഘട്ട വിളവെടുപ്പ് മഹോത്സവം നടത്തുകയും ചെയ്തു.1500 ഓളം ചെണ്ടുമല്ലിതൈകൾ തൃശൂർ അഗ്രോയിൽ നിന്ന് വരുത്തിയാണ് നട്ടത്.
മഹോത്സവ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ,ആവോലി പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ്, ജോർജ് തെക്കുംപുറം, സിബിൾ സാബു, ഷെഫാൻ വി.എസ്.ആൻസമ്മ വിൻസെൻ്റ് എന്നിവർ പങ്കെടുത്തു.
Comments
0 comment