മുവാറ്റുപുഴ: ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃക്കാരിയൂർ വിനായകം വീട്ടിൽ രാജശ്രീ (52) ഇവരുടെ മകൾ ലക്ഷ്മി നായർ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിലെ ആയുർവ്വേദ ഉൽപനങ്ങൾ നിർമ്മിക്കുന്ന ദ്രോണി എന്നസ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. 2021 മുതൽ രാജശ്രീ ഈ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തു വരുന്നു. ഉൽപ്പന്നങ്ങൾ വിറ്റു ലഭിക്കുന്നതുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് തട്ടിപ്പ് ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. ആയുർവ്വേദ ഉപകരണങ്ങൾ വാങ്ങിയവർ രാജശ്രീ പറഞ്ഞ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Comments
0 comment