ആയവന ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്ത അഭിമുഖത്തിൽ ആയവന പരിപ്പ് തോട് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന്റെ ഉദ്ഘാടനം നടത്തി ബഹു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുറുമി അജീഷ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീ രാജൻ കടക്കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഡിക്സൺ ദേവസ്യ സ്വാഗതവും മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ സുധീശൻ പദ്ധതി വിശദീകരണവും നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഹന സോബിൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ നായർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സുനിൽ വാർഡ് മെമ്പർമാരായ അനീഷ്,ഉഷ, അന്നകുട്ടി മാത്യൂസ്, ജോസ് പൊട്ടമ്പുഴ പാടശേഖർ സമിതി കൺവീനർ ഷിജു ഓ. കെ, കർഷകരായ അമ്മിണി കുര്യാക്കോസ്, ശ്രീനി,ബാലു, ധനപാലൻ, കൃഷി അസിസ്റ്റന്റ് ശ്രീമതി ശ്രീജ. എറണാകുളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലെ ജീവനക്കാരനായ ധനീഷ് ഡ്രോൺ പൈലറ്റ് റഹീദ് തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment