മൂവാറ്റുപുഴ കെ. എം. എല്‍. പി. സ്‌ക്കൂളില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം നടന്നു. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീൻ ദിനാചരണം ഉല്‍ഘാടനം ചെയ്തു
അറബി ഭാഷ പഠനം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും 90 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലകള്‍ ആകുന്നു. അവിടെ തൊഴില്‍ മേഖലകള്‍ സുഖമകമാക്കാന്‍ അറബി ഭാഷ പഠനം അനുവാരിയമാണെന്നും ആയതിനാല്‍ അറബി ഭാഷ പഠനം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഉൽഘാടന പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി മാനേജര്‍ വി.കെ അബ്ദുള്‍സലാം മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് നടന്ന കളറിംഗ് മത്സരത്തിലും ക്വിസ് മത്സരത്തിലും വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. ഹെഡ്മാസ്റ്റര്‍ എം.കെ. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് വി. എ. ഷമീര്‍, എം.റ്റി.പി.റ്റി.എ. ചെയര്‍പേഴ്‌സണ്‍ സല്‍മ നൗഷാദ് അധ്യാപകരായ എം.എ. ഹംസ എം.എ. റസീന, സാദിക്ക് അലി, ജോഹര്‍ ഫരീദ്, ജിന്റോ കുര്യന്‍, ബി. ഷീബ, ജുബിനമോള്‍ യു.എം. എന്നിവര്‍ പ്രസംഗിച്ചു.
Comments
0 comment