മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു .ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു ഡി വൈ എസ് പി എം.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു
. ഇൻസ്പെക്ടർ പി.എം.ബൈജു , ചെയർപേഴ്സൺ കെ.കെ.ഷാജു, വികസനകാര്യ കമ്മിറ്റി സ്റ്റാൻഡിങ് ചെയർപേഴ്സൺ പി.പി.ജോളി എം.എസ്.അജിത്ത്, സെയ്ത് കുഞ്ഞ് പുതുശേരി, ആൽവിൻ ഷാ, മാഹിൻ സലിം തുടങ്ങിയവർ പ്രസംഗിച്ചു. അതിഥി തൊഴിലാളികൾക്ക് അൽ അസർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ജെയ്സി ജോർജ് ,ലേബർ ഓഫീസർ പി.കെ.നാസർ, കാനറ ബാങ്ക് സീനിയർ മാനേജർ ബിബിൻ വർഗീസ് തുടങ്ങിയവർ ക്ലാസുകളെടുത്തു.ലേബർ ഡിപ്പാർട്ട്മെന്റ്, ലീഗൽ സർവീസസ് കമ്മിറ്റി, വഴിത്തല ശാന്തിഗിരി കോളേജ്, എൻ എസ് എസ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആയിരത്തിലേറെ അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.
Comments
0 comment