menu
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു.
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു.
0
268
views
മൂവാറ്റുപുഴ : വാളകം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു. 458 അതിഥിതൊഴിലാളികളാണ് വാളകം പഞ്ചായത്തിൽ താമസിക്കുന്നത്

വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന രജിസ്ട്രേഷൻ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ ഉദ്ഘാടനം ചെയ്തു, മൂവാറ്റുപുഴ പൊലീസ് എസ് എച്ച് ഒ ബൈജു പി എം , എസ് ഐ ഉബൈസ് എം എം ,എ എസ് ഐ സിബി അച്യുതൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ജോൺ, പഞ്ചായത്ത് അംഗം കെ പി എബ്രഹാം, പി പി മത്തായി എന്നിവർ പങ്കെടുത്തു. വാഴക്കുളംവിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പത്തോളം വിദ്യാർത്ഥികളാണ് വിവരശേഖരണം നടത്താൻ പൊലീസിനെ സഹായിച്ചത് .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations