മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ ഭാവന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
രാവിലെ 9 ന് പതാക ഉയർത്തി തുടർന്ന് പൂക്കളമത്സരം, വടംവലി മത്സരം,മറ്റ് വിവിധ കലാ-കായിക മത്സരങ്ങൾ ,പായസ വിരുന്ന് എന്നിവ നടത്തി
രാവിലെ 9 ന് പതാക ഉയർത്തി തുടർന്ന് പൂക്കളമത്സരം, വടംവലി മത്സരം,മറ്റ് വിവിധ കലാ-കായിക മത്സരങ്ങൾ ,പായസ വിരുന്ന് എന്നിവ നടത്തി
വൈകിട്ട് ഏഴ് മണിക്ക് മനയ്ക്കപ്പീടികയിൽ നടന്ന പൊതുസമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു.വാളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസ്സി എൽദോസ്,പഞ്ചായത്ത് മെമ്പർ ജോളിമോൻ ചുണ്ടയിൽ,സി എ ജോയി,പ്രസാദ് മനേക്കക്കുടി, എം.എൻരാജീവ്,സജി പാപ്പാലിൽ, എം.യു.ബിനു,ഷിജോ എൽദോ,എൽവിൻ രാജു എന്നിവർ പ്രസംഗിച്ചു.
Comments
0 comment