. ഭിന്നശേഷി സമൂഹത്തിന്റെ സർഗാവിഷ്‌കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും, തുല്യനീതി ഉറപ്പിക്കാനും , ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്താനും, സഹതാപത്തിനുപകരം അവരെ ചേർത്തുപിടിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് കലോത്സവം ലക്ഷ്യമിടുന്നത്. കുട്ടി കൾക്കുള്ള ജേഴ്സി മുൻസിപ്പൽ ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയർമാൻ കെ വി തോമസ് സ്പോൺസർ ചെയ്തു.
കോതമംഗലം നഗരസഭ ചെയർമാൻ കെ .കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ സിന്ധു ഗണേശൻ, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് മെമ്പർ എസ് എം അലിയാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മനോശാന്തി, ബി.പി സി എൽദോ പോൾ , എച്ച് എം ഫോറം സെക്രട്ടറി റിനി മരിയ, കാൽസിയോ ടർഫ് ഓണർ ടോണി കുരിശിങ്കൽ, ജിനീഷ് തോമസ്, സിജി അഗസ്റ്റ്യൻ , സിസ്റ്റർ ആനി ജോസ് ,റെജി കുമാർ, സ്പെഷ്വലിസ്റ്റ് അധ്യാപിക സ്മിത മനോഹർ, സുനിത എ എൻ എന്നിവർ പങ്കെടുത്തു.
Comments
0 comment