ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ഹൈന്ദവ സംസ്കാരങ്ങളെ ചവിട്ടി മറിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നുള്ളത് കേരളത്തിലെ രീതിയായി മാറിയിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ എങ്ങനെ അവതാളമാക്കാം എന്ന് ഗവേഷണം നടത്തുന്ന ആളുകളാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാർക്കായി ആരോഗ്യമേഖലയിൽ കേന്ദ്രം നടത്തുന്ന പദ്ധതികൾ പലതും സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യം വച്ചു കേരളത്തിൽ നടപ്പിലാക്കാതിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
താലൂക്ക് ജനറൽ ആശുപത്രിക്ക് മുന്നിൽ നടക്കുന്ന പരിപാടിയിൽ
മണ്ഡലം വൈസ് പ്രസിഡന്റ് സലിം കറുകപ്പിള്ളി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി നടരാജൻ ആമുഖപ്രഭാഷണം നടത്തി. മണ്ഡലം ജനറൽസെക്രട്ടറിമാരായ റ്റി. ചന്ദ്രൻ, കെഎം.എം. സിനിൽ,
എസ് സി മോർച്ച ജില്ലാ ജനറൽസെക്രട്ടറി അജീഷ് തങ്കപ്പൻ, ഒബിസി മോർച്ച ജില്ലാ ഉപാധ്യക്ഷൻ എ.എസ്. വിജുമോൻ, എന്നിവർ സംസാരിച്ചു. , കൗൺസിലർ ബിന്ദു സുരേഷ്, മറ്റു മണ്ഡലം-പഞ്ചായത്ത് നേതാക്കൾ പങ്കെടുത്തു.
Comments
0 comment