മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ നിയോജക മണ്ഡലം സംയുക്ത മോർച്ച സമ്മേളനവും അയ്യങ്കാളി അനുസ്മരണവും ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ഇ.റ്റി. നടരാജൻ ഉദ്ഘാടനം ചെയ്തു.
നാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡൻറ് അരുൺ പി. മോഹൻ അദ്ധ്യക്ഷനായി. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം
സെബാസ്റ്റ്യൻ മാത്യു, എസ് സി മോർച്ച
ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ, ഒബിസി മോർച്ച ജില്ലാ ഉപാധ്യക്ഷൻ എ.എസ്. വിജുമോൻ എന്നിവർ സംസാരിച്ചു. വിവിധ മോർച്ച പ്രസിഡന്റ്മാർ, പ്രവർത്തകർ പങ്കെടുത്തു.
Comments
0 comment