കാരണാട്ട്കാവിനടുത്ത് പടിഞ്ഞാറേക്കര വീട്ടിൽ സുരേഷ് പി. ഇ. (68) നിര്യാതനായി. പാർലമെൻ്റ്അംഗവും മൂവാറ്റുപുഴ നഗരസഭ ചെയർമാനുമായിരുന്ന പി.പി. എസ്തോസിൻ്റെ മകനുംമുൻ മുനിസിപ്പൽ കൗൺസിലറും മൂവാറ്റുപുഴ മേളയുടെ മുൻ പ്രസിഡൻ്റുമായ സുർജിത് എസ്തോസിൻ്റെ സഹോദരനുമാണ് സുരേഷ്.മാറാടി എസ്തോസൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ്. കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായും, ട്രാക്കോ കേബിൾ കമ്പനിയുടെ സീനിയർ മാനേജരായും ജോലി ചെയ്തിട്ടുണ്ട്.ഭാര്യ: ബിനു. മക്കൾ: അപ്പു (മുൻഎഡിറ്റർ,ഹിന്ദുസ്ഥാൻ ടൈംസ്, പിക്സ്റ്റോറി സ്ഥാപകൻ), അമ്മു (അഡ്വക്കേറ്റ്). മരുമക്കൾ: പ്രിയങ്ക കോത്തംരാജു (ഗേറ്റ്സ് ഡോക്ടറൽ സ്കോളർ, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി), അഭിഷേക് ആനന്ദ് ഐ. ഇ. എസ്. (ലോക ബാങ്ക് മുൻ എക്കണോമിസ്റ്റ്, ഇൻസൈനിയ പോളിസി റിസർച്ച് സ്ഥാപകൻ, മാനേജിംഗ് ഡയറക്ടർ) സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക് കടാതിയിലെ വീട്ടിൽ ആരംഭിക്കും. തുടർന്ന് മൂവാറ്റുപുഴ സെൻ്റ്. തോമസ് കത്തീഡ്രലിൽ സംസ്കാരം നടക്കും
മൂവാറ്റുപുഴ: കടാതി
Comments
0 comment