കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിച്ച മാത്യുകുഴൽനാടൻ എംഎൽഎയുടെ നടപടികളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.. രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ബോർഡ് എംഎൽഎ ഓഫീസിന് മുന്നിൽ സ്ഥാപിച്ചു..മാർച്ച്ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനു സുകുമാരൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.നിഖിൽ ബാബു, സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിജോ എബ്രഹാം , ജില്ലാ കമ്മറ്റി അംഗങ്ങളായ അഷ്കർ പി എ, അരുൺ അശോകൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്ലോക്ക് പ്രസിഡന്റ് റിയാസ്ഖാൻ എം എ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എൽദോസ്ജോയ് എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ:
Comments
0 comment