മൂവാറ്റുപുഴ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സെക്രട്ടറിയും പ്രോഗ്രാം മോണിറ്ററിംഗ് വകുപ്പ് സെക്രട്ടറിയും പശ്ചിമബംഗാൾ പവർ ഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പിബി സലീമിൻ്റേയും കേരള ടൂറിസം ഡയറക്ടർ പി ബി നൂഹിൻ്റേയും വീട് കേരള പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു.
ഡോ. പി ബി സലീമിൻ്റേയും പി ബി നൂഹിൻ്റേയും പിതാവ്
പേഴയ്ക്കാപ്പിള്ളി പുള്ളിച്ചാലില്‍ പി കെ ബാവ (84) കഴിഞ്ഞ ദിവസം അന്തരിച്ചതിനേ തുടർന്നാണ് മന്ത്രി വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചത്.
ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം എസ് കെ സജീഷ്, സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ , ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, പായിപ്ര ലോക്കൽ കമ്മിറ്റി അംഗം കെ എസ് റഷീദ് എന്നിവർ ഒപ്പമുണ്ടായി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു.
Comments
0 comment