ബൈപാസുകൾക്കുമായി സ്ഥലമേറ്റെടുപ്പിനായി 1307 കോടി ഉൾപ്പെടെ 1720 കോടി രൂപ 2023-24 വാർഷിക പദ്ധതിയിൽപെടുത്തി 13.09.2023 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നൽകിയത്. . 30 മീറ്റർ വീതിയിൽ 4 ലൈൻ പേവ്ഡ് ഷോൾഡർ രീതിയിൽ ആധുനിക നിലവാരത്തിലാണ് നിർമ്മാണം.ഹൈവേ എഞ്ചിനീയറിങ് കൺസൾട്ടൻസിയാണ് ഡി.പി.ആർ. തയ്യാറാക്കിയിരിക്കുന്നത്. ഇനി ഈ സാമ്പത്തിക വർഷം തന്നെ സ്ഥലമേറ്റെടുക്കൽ, നഷ്ടപരിഹാരവിതരണം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.പി. പറഞ്ഞു. സ്പെഷ്യൽ ഡെപ്യുട്ടി കളക്ടർ എൽഎ.എൻ.എച്ച് എറണാകുളം (CALA-2) നെയാണ് സ്ഥനമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിലെ വാളകം, മുളവൂർ, ഏനാനല്ലൂർ, മൂവാറ്റുപുഴ, മാറാടി, വെള്ളൂർക്കുന്നം, വില്ലേജുകളും കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, വാരപ്പെട്ടി, കോതമംഗലം എന്നീ വില്ലേജുകളിലുടെയാണ് ബൈപ്പാസ് അലൈൻമെൻറ് നിശ്ചയിച്ചിരിക്കുന്നത്.
കടാതി മുതൽ കാരക്കുന്നം വരെ 6 കി.മി നീളത്തിൽ നിർമ്മിക്കുന്ന മൂവാറ്റുപുഴ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവിൽ വർക്കുകൾക്കായി 217 കോടിയും ഉൾപ്പെടെ ആകെ 760 കോടി രൂപയും മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളി വരെ 5 കി.മി നീളത്തിൽ നിർമ്മിക്കുന്ന കോതമംഗലം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് 764 കോടി സിവിൽ വർക്കുകൾക്കായി 196 കോടിയും ഉൾപ്പെടെ 960 കോടി രൂപയുടെ പദ്ധതിക്കാണ് ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നതെന്നും എം.പി. പറഞ്ഞു.
Comments
0 comment