മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം വജ്രം 2024 ജനുവരി 5 വെള്ളിയാഴ്ച നടക്കും. എൻഡോവ്മെന്റ് വിതരണം, എജുക്കേഷൻ എക്സലൻസ് അവാഡ് വിതരണം, കലാകായിക പ്രതിഭകൾക്ക് ആദരം, വിരമിക്കുന്ന അധ്യാപിക മിജി മത്തായിക്കുള്ള യാത്രയയപ്പ് സമ്മേളനം , പൂർവ്വ അധ്യാപക സംഗമം എന്നിവയും ഇതോടനുബന്ധിച്ച് നടത്തും
വൈകിട്ട് 6.00 ന് പൊതുസമ്മേളനം നിയമ വ്യവസായവകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ.പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ട മുറിക്കൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണവും , മാനേജർ കാമാൻഡർ സി.കെ ഷാജി സ്വാഗതവും ആശംസിക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ എബനേസറിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ വജ്രം - 2024 തുടരും .
Comments
0 comment