എല്ലാ മതസ്ഥരും സഹോദരി സഹോദരൻമാരാണെന്ന ബോധം കുട്ടികളിൽ കുത്തിവയ്ക്കാൻ ഓരോ മതവിഭാഗങ്ങൾക്കും കഴിയണം: മുൻ ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ* . പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ജീവകാരുണ്യ പദ്ധതികളുടെ സഹായ വിതരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ ശൈലജ ടീച്ചർ
. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് ജൂബിലി ഉത്ഘാടനം ചെയ്തു. കോതമംഗലം എം എൽ എ ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, എഫ് ഐ ടി. ചെയർമാൻ ആർ അനിൽ കുമാർ,ഷെമീർ പനയ്ക്കൽ,
സ്കൂൾ മാനേജർ ഷെവ.പ്രസാദ് പി വർഗീസ്, പ്രിൻസിപ്പൽ എ.സുനിൽ, മീരാ പ്രസാദ്, റെനി പി സൈമൺ, മുഹമ്മദ് ഷാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments
0 comment