സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. വിജു ജേക്കബ് ഉത്ഘാടനം നിർവഹിച്ചു
പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി ഡോ ഡയാന ആൻ ഐസക്, കോമേഴ്‌സ് വിഭാഗം മുൻ അദ്ധ്യാപകൻ പ്രൊഫ. വി. ജെ. പൗലോസ്, ഡോ. രമ്യ. സി. എം എന്നിവർ സംസാരിച്ചു.വളരെ ചെറിയ തോതിൽ നിന്നും വളർന്നുവന്ന സിന്ധൈറ്റ് ഗ്രൂപ്പിൻറെ വിജയഗാഥ അമരക്കാരനിൽ നിന്ന് നേരിട്ട് കേൾക്കാൻ സാധിച്ചത് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ദൈവാനുഗ്രഹവും, സൂക്ഷ്മമായ നിരീക്ഷണവും കൃത്യമായ രൂപരേഖയും ഉണ്ടെങ്കിൽ വിജയം കൈവരിക്കാൻ സാധിക്കുമെന്ന് വിജു ജേക്കബ് പറഞ്ഞു .ഉദ്ഘാടനത്തിന് ശേഷം അധ്യാപകരും വിദ്യാർത്ഥികളുമായി അദ്ദേഹം തുറന്ന സംഭാഷണവും നടത്തുകയുണ്ടായി.അടുത്തകാലത്ത് നമ്മുടെ നാട്ടിൽ നിന്നും സംഭവിക്കുന്ന കൂട്ടമായ പലായനത്തെക്കുറിച്ച് വിദ്യാർത്ഥികൾ അഭിപ്രായം ചോദിച്ചപ്പോൾ, നിർഭാഗ്യകരമായ ഈ അവസ്ഥയ്ക്ക് ഉത്തരവാദിത്വം നമ്മുടെ മനോഭാവം തന്നെയാണ് എന്നാണ് ഡോ. വിജു അഭിപ്രായപ്പെട്ടത്.
ചിത്രം : എം. എ. കോളേജിൽ കോമേഴ്‌സ് അസോസിയേഷന്റെ ഉത്ഘാടനം സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. വിജു ജേക്കബ് നിർവഹിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വകുപ്പ് മേധാവി ഡോ. ഡയാന ആൻ ഐസക്, പ്രൊഫ. വി. ജെ. പൗലോസ് എന്നിവർ സമീപം
Comments
0 comment