മുവാറ്റുപുഴ : ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസിന്റെ 2021- 2022 വർഷത്തെ എം പി ലാഡ്സ് ഫണ്ടിൽ നിന്നും വാളകം ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച ഏഴ് മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം നടത്തി. പതിനാലു ലക്ഷം രൂപയാണ് എം പി ഫണ്ടിൽ നിന്നും അനുവദിച്ചത് ,
വാളകം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആണ് ഏഴ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത് , പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ സ്വിച്ച് ഓൺ കർമ്മത്തിന് അധ്യക്ഷത വഹിച്ചു , അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ഒ ജോർജ് , യു ഡി എഫ് ചെയർമാൻ കെ എം സലിം , പഞ്ചായത്തു വൈസ് പ്രസിഡന്റ് രജിത സുധാകരൻ , നേതാക്കളായ ജോളിമോൻ ചുണ്ടയിൽ , ദിഷാ ബേസിൽ, കെ.പി. എബ്രഹാം, മോൾസി എൽദോസ്, കെ എം മാത്തുക്കുട്ടി , സാബു പി വാഴയിൽ, തോമസ് ചെറുപുഷ്പം, എബി പൊങ്ങണത്തിൽ,ജെറിൻ ജേക്കബ് പോൾ, അജി പി എസ്, ബേസിൽ കണ്ടോത്ത് ,മനു ബ്ലായിൽ, എന്നിവർ സംസാരിച്ചു.
Comments
0 comment