കോതമംഗലം: എംബിറ്റ്സ് എൻജിനീയറിങ് കോളേജിൽ ഡിഫൻസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു.
കോതമംഗലം എംഎൽഎ ആൻ്റണി ജോൺ അക്കാദമിയുടെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. മാർ തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു. ബ്രിഗഡിയർ ബിജു ശാന്താറാം, കേണൽ പ്രശാന്ത് നായർ, സി കെ ബാബു ചെറുപുറം എന്നിവർ സംസാരിച്ചു. യുവജനങ്ങളെ സൈനീക ജോലികൾക്കായി സജ്ജരാകുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. ഇതിന് വേണ്ടി വരുന്ന പരിശീലനം അക്കാദമിയുടെ നേതൃത്വത്തിൽ നൽകും. കോളജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട് സ്വാഗതവും, പ്രിൻസിപ്പൽ ഡോ പി സോജൻ ലാൽ നന്ദിയും പറഞ്ഞു
Comments
0 comment