കോലഞ്ചേരി: എറണാകുളം
റവന്യൂജില്ലാസ്കൂൾഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് കോലഞ്ചേരി സെൻ്റ്.പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അണ്ടർ 19 സീനിയർ ബോയ്സിലും ഗേൾസിലും കുമിതെവിഭാഗത്തിൽ 5 വിദ്യാർത്ഥികൾക്ക് സ്വർണവും, 4 വിദ്യാർത്ഥികൾക്ക് വെള്ളിയും, 3 വിദ്യാർത്ഥികൾ വെങ്കലവും നേടി.ലസീം മുഹമ്മദ്, ജുവൽ ഷാജു, വൈഗഅനിൽകുമാർ, അദ്വൈത് അനൂപ്, ജോയൽ റെജി, നന്ദകിഷോർ, ആൽബിൻ ബിജു, അശ്വിൻ മഞ്ജുഷ്, ശരത് എസ്.കെ, അർജുൻ കൃഷ്ണ ബൈജു ,ജന്നത്തുൽ ഫാത്തിമ, നൈനസൂസൻ സോണി എന്നിവരാണ് വിജയികളായത്.മുൻ കേരള ചാമ്പ്യൻ ബിനേഷ് ജോസ്, രതീഷ് രാജൻ,ബേസിൽ എന്നിവരാണ് വിദ്യാർത്ഥികളുടെ പരിശീലകർ.
Comments
0 comment