menu
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് തുടക്കമായി .
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക്  തുടക്കമായി .
0
241
views
കോതമംഗലം :20 -)മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് എം എ കോളേജിൽ തുടക്കമായി . കായിക മേളയുടെ ഉദ് ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിച്ചു .

 നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,സ്ഥിരം സമിതി അംഗങ്ങളായ കെ.എ. നൗഷാദ്,അഡ്വ. ജോസ് വർഗീസ്,കെ.വി. തോമസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ,റിസപ്ഷൻ കമ്മറ്റി ചെയർമാൻ ഷെമീർ പനയ്ക്കൽ,ആർ.ഡി.ഡി.ഹയർ സെക്കന്ററി എഡ്യൂക്കേഷൻ കെ.എ.വഹീദ,എറണാകുളം എ.ഡി.വി.എച്ച്.എസ്.സി  ലിസി ജോസഫ്,ഡി.പി.സി,എസ്.എസ്.കെ ബിനോയി ജോസഫ്,എറണാകുളം ഡി.ഐ.ഇ.റ്റി പ്രിൻസിപ്പൽ ജി.എസ്.ദീപ, കെ.ഐ.റ്റി ഇ ജില്ല കോ- ഓർഡിനേറ്റർ സ്വപ്ന ജെ. നായർ, എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ്, പ്രിൻസിപ്പൽ മഞ്ജു കുര്യൻ,  കോതമംഗലം എ.ഇ.ഒ കെ.മനോശാന്തി,ജി. ആനന്ദകുമാർ (കെ.എസ്.റ്റി.എ),അജിമോൻ പൗലോസ് (കെ.പി.എസ്.റ്റി.എ),എൽ. ശ്രീകുമാർ (എൻ.റ്റി.യു),സി.എ.അജ്മൽ (കെ.എ.എം.എ) എന്നിവർ സംബന്ധിച്ചു .എറണാകുളം ജനറൽ കൺവീനർ ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ സ്വാഗതവും , റിസപ്ഷൻ കമ്മിറ്റി കൺവീനർ ബേസിൽ ജോർജ് നന്ദിയും രേഖപ്പെടുത്തി .ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടന്ന   മാർച്ച് പാസ്റ്റിൽ കോതമംഗലം സെന്റ് ജോർജ്, മാർ ബേസിൽ, സെന്റ് അഗസ്റ്റ്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിക്കുന്ന ഡിസ്പ്ലേയും ഫ്ലാഷ് മോബും അരങ്ങേറി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations