
സംസ്ഥാന സര്‍ക്കാരിന്റെ 4-ാം വാര്‍ഷികത്തിന്റെ ഭാഗമായി നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉല്‍പ്പെടുത്തി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ച് നല്‍കുന്ന സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു
ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത ഭവനരഹിതരായവർക്കുവേണ്ടിക്കൂടി ഒരു ഭവന നിർമ്മാണ പദ്ധതിയും സംസ്കാരവും ഉണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അതിൻ്റെ ഭാഗമായിട്ടുള്ള പദ്ധതികളിൽ ഒന്നാണ് ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
എല്ലാവർക്കും വീട് എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് രണ്ടോ/ മുന്നോ സെൻ്റ് ഭൂമിയെങ്കിലും സ്വന്തമായി കൈവശമുള്ള താഴ്ന്ന വരുമാനവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം
Comments
0 comment