പെഴക്കാപ്പിള്ളി : ഹംഗാമ മ്യൂ സിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെഴക്കാപ്പിള്ളി സബയിൻ ജംഗ്ഷൻ സമീപം പാൻ സ്‌ക്വയറിൽ വച്ച് ക്രിസ്തുമസ് -പുതുവത്സര ആഘോഷ പരിപാടി നടത്തി
. ക്ലബ്ബ് പ്രസിഡന്റ് അനസ്. ബി. യുടെ ആദ്യക്ഷ തയിൽ ചേർന്ന പരിപാടി വാർഡ് മെമ്പർ സുരേന്ദ്രൻ എ. ടി. ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ക്കുറിച്ച് "കേരളം വർത്തമാന വൃത്താന്തങ്ങൾ " എന്ന പുസ്തകം എഴുതിയ ക്ലബ്ബ് മെമ്പർ നസീർ അലിയാർ നെ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പി എ കബീർ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ്ബ് അംഗങ്ങളായ ബഷീർ ഒ എ. അൻവർ ടി. യു, അൻസാരി യൂസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഹംഗാമ ക്ലബ്ബ് അംഗങ്ങളായ കലാകാരന്മാരുടെ ഗാന മേളയും ഉണ്ടായിരുന്നു. നവാസ് കെ എം. റഫീഖ്. പി. എ, ബാബു, സുധീർ പി. വൈ, അജിംസ്, ഷബീസ്, യൂസഫ് സി. എം, തസ്ബീർ കെ എം. തുടങ്ങിയവർ നേതൃത്വം നൽകി.
Comments
0 comment