.3000 കോടി രൂപയോളം വിവിധ സ്ഥാപനങ്ങൾ വൈദ്യുതി ബോർഡിന് കുടിശിക നൽകാനുള്ളപ്പോൾ അത് പിരിച്ചെടുക്കാൻ ശ്രമിക്കാതെ അന്യായമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചിരിക്കുക ആണ് സംസ്ഥാന സർക്കാർ എന്ന് ഷൈൻ കെ കൃഷ്ണൻ പറഞ്ഞു.വൈദ്യുതി ചാർജ് വർധനവിന് എതിരെ NDA ആരക്കുഴ പഞ്ചായത്ത് സമതി പണ്ടപ്പിള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം... യോഗത്തിൽ ബിജെപി ആരക്കുഴ പഞ്ചായത്ത് സമതി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ പിപി അധ്യക്ഷത വഹിച്ചു.ബിജെപി എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻമുഖ്യപ്രഭക്ഷണം നടത്തി , ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജയദേവൻ മാടവന, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സിനിൽ കെ എം,ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സലിം കറുകപിള്ളി, എസ് സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മുത്തു കെ ഡി,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കേശവൻ തുടങ്ങിയവർ സംസാരിച്ചു..
മുവാറ്റുപുഴ :ഇലക്ട്രിസിറ്റി ബോർഡിന്റെയും സർക്കാരിന്റെയും പിടിപ്പ്കേടിന്റെ ഭാരം സാധാരണ ജനങ്ങളുടെ മേൽ കെട്ടിവെക്കുന്നു :ഷൈൻ കെ കൃഷ്ണൻ
Comments
0 comment