കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ഇളംബ്ലാശ്ശേരി - അഞ്ചുകുടി റോഡ് നാടിന് സമർപ്പിച്ചു.എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും,ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്സും ചേർന്ന് നിർവഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ശ്രീജ ബിജു,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞുമോൻ,കോതമംഗലം തഹസിൽദാർമാരായ റെയ്‌ച്ചൽ കെ വർഗീസ്, കെ എം നാസർ, പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment