ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. 24 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്തംഗം ഡയാന നോബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, മെമ്പർമ്മാരായ ദിവ്യ സലി, പ്രിയ സന്തോഷ്, ഷജി ബെസ്സി, ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സജീവ് കെ ബി, എ ഇ ഒ സീനിയർ സൂപ്രണ്ട് ഷാജി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി എം എ ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ഷെർമി ജോർജ് സ്വാഗതവും എസ് എം സി ചെയർമാൻ സീമോൻ സി എസ് നന്ദിയും രേഖപ്പെടുത്തി.
കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ് സജ്ജീകരണങ്ങളുടെയും നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
Comments
0 comment