menu
ജിൻസൺ പി ജോണി ചികിത്സാ സഹായ നിധി ശേഖരണം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു .
ജിൻസൺ പി ജോണി  ചികിത്സാ സഹായ നിധി ശേഖരണം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു .
0
329
views
കോതമംഗലം : കോതമംഗലം അസംബ്ലി മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്ത് ചെങ്കരപ്രദേശത്ത് താമസക്കാരനായ പാട്ടു പാറയിൽ ജിൻസൺ പി ജോണി ( 29 വയസ് ) ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്

 .വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പടെ ചികിത്സയ്ക്ക് 40 ലക്ഷം രൂപ ചെലവ് വരും .ജിൻസണും അമ്മയും മാത്രമടങ്ങുന്ന നിർധന  കുടുംബം, ചികിത്സയ്ക്ക് വലിയ തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് .ഈ സാഹചര്യത്തിലാണ് എം എൽ എ യും ത്രിതല പഞ്ചായത്തു ജന പ്രതിനിധികളും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് ചികിത്സ സഹായ നിധിക്ക് രൂപം നല്കിയത് .ചെങ്കരകവലയിൽ  ചേർന്ന യോഗത്തിൽ സുമനസ്സുകളായ വ്യക്തികളിൽ നിന്നും  ഫണ്ട് സ്വീകരിച്ച് ആന്റണി ജോണി എം  എൽ എ ചികിത്സാ സഹായ നിധി ശേഖരണ ഉദ്ഘാടനം  നിർവ്വഹിച്ചു .വാർഡ് മെമ്പർ സിജി ആൻറണി ആധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വിൽസൺ കെ ജോൺ ,സിബി പോൾ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് ,ഗ്രാമ പഞ്ചായത്തംഗം എസ് എം അലിയാർ ,മുൻ മെമ്പർ ബിജു പി നായർ എന്നിവർ സഹായം അഭ്യർത്ഥിച്ച് സംസാരിച്ചു.പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസി സാജു ചെയർപേഴ്സണായും വാർഡുമെമ്പർ സിജി ആന്റണി കൺവീനറുമായാണ്  ജിൻസൺ പി ജോണി ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുള്ളത് .സഹായം ജിൻസൺ പി ജോണി സഹായ നിധി ,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ,മുത്തംകുഴി ശാഖ, അക്കൗണ്ട് നമ്പർ 4239 O2010013827ഐ എഫ് എസ് സി UBIN O542393. എന്ന അക്കൗണ്ട് നമ്പരിൽ നല്കാവുന്നതാണ്. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സുമനസ്സുകളോടും ജിൻസൺ പി ജോണിയെ  സഹായിക്കണമെന്ന് ആന്റണി ജോൺ എം എൽ എ അഭ്യർത്ഥിച്ചു .

കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർ ,കൺവീനർ 9745974486

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations