കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ അതിഗുരുതര പരിക്കേറ്റ് ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ബെന്നി വർഗീസിൻറെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകി. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ബെന്നിയുടെ വലത് കൈക്ക് സർജറി ചെയ്യേണ്ടതുണ്ട്. വന്യജീവി ആക്രമണത്തിന് ചികിസ്താ ചിലവായി വനംവകുപ്പ് നിയമം അനുസരിച്ച് പരമാവധി തുക 1 ലക്ഷമാണ്. ഇദ്ദേഹത്തിന് വനംവകുപ്പ് 25000/- രൂപയാണ് അഡ്വാൻസായി നൽകിയിട്ടുള്ളത്. ലക്ഷങ്ങൾ വരുന്ന ആശുപത്രി ചിലവ് വഹിക്കുന്നതിന് ഈ കുടുംബത്തിന് കഴിവില്ലാത്തതാണ്. അതിനാൽ ഇദ്ദേഹത്തിൻറെ മുഴുവൻ ചികിത്സാചിലവും അടിയന്തിരമായി സർക്കാർ ഏറ്റെടുക്കെണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. നിരന്തരം കാട്ടാനശല്യം നേരിടുന്ന പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാരും, ജനപ്രതിനിധികളും ഉൾപ്പെടെ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും മനുഷ്യ ജീവനുകൾക്ക് പുല്ല് വിലപോലും കൽപ്പിക്കാതെ കണക്കിലെടുക്കാതെ മുന്നോട്ട് പോകുന്ന ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധകരമാണെന്നും എം.പി. പറഞ്ഞു.
കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ അതിഗുരുതര പരിക്കേറ്റ് ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ബെന്നി വർഗീസിൻറെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകി.
Comments
0 comment