menu
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.
കാട്ടാന ശല്യം  ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.
0
297
views
കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ - ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്

. ചാരുപാറയിൽ കൃഷിയിടവും കുലച്ച ഏത്ത വാഴകളും ആന നശിപ്പിച്ചു. രണ്ട് പിടിയാനയും കുഞ്ഞുമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.വനം വകുപ്പ്  നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. കൂടുതൽ സ്റ്റാഫുകളെ നിയോഗിച്ച് 24 മണിക്കൂറും ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാ ന്നതിനും കാടുപിടിച്ച് കിടക്കുന്ന  ചീക്കോട് പെരിയാർവാലിയുടെ സ്ഥലത്തെ കാടും പാഴ്മരങ്ങളും  അടിയന്തിരമായി വെട്ടി തെളിക്കാൻ തീരുമാനിച്ചു. ഉണ്ടായിട്ടുള്ള നാശ നഷ്ടത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള  നടപടികൾ വേഗത്തിലാക്കുവാനും  ശ്വാശ്വത പരിഹാരത്തിനായി പെരിയാറിന്റെ കരകളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് വേണ്ട എസ്റ്റിമേറ്റ്  അടിയന്തരമായി തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിക്കുവാനും തീരുമാനിച്ചു. കാട്ടാന ശല്യം നിലനിൽക്കുന്നതുകൊണ്ട്  വനം വകുപ്പ് കൂടുതൽ സ്റ്റാഫുകളെ ഉൾപ്പെടുത്തി  ഈ പ്രദേശങ്ങളിൽ  തുടർന്നുള്ള ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ മാമച്ചൻ ജോസഫ്, കെ കെ ദാനി, ബീന റോജോ, വി സി ചാക്കോ , സിനി ബിജു, മഞ്‌ജു സാബു , ഷാന്റി ജോസ് , കെ എസ്  ജ്യോതികുമാർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ , ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations