കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീന്തിക്കടന്നാണ് 10 വയസുകാരൻ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിന് ഉടമയായത്. രാവിലെ 8. ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് ആരംഭിച്ച നീന്തൽ 9. 43നാണ് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ അവസാനിച്ചത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിയ ക്ലബ്ബിലെ നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് വേമ്പനാട്ട് കായൽ നീന്തിക്കയറിയത് . ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, ചേർത്തല പ്രസിഡന്റ് റ്റി എസ് സുധീഷ്, വാർഡ് മെമ്പർ മിനിമോൾ സുരേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തത് .കോതമംഗലം പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ സുജിത്തിനെയും ദിവ്യയുടെയും മകനാണ് . പിജി ഗോപി, ഓമന ഗോപി,മകൻ സുജിത് ഗോപി, എം എം മുജീബ് എന്നിവർ അനുമോദന ചടങ്ങിൽ സന്നിഹിതരായിരുന്നു.
കോതമംഗലം : കൈകാലുകൾ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെ നീന്തി പുതിയ വേഗതയും ദൂരവും കുറിച്ച അഭിനവ് സുജിത്തിനെ ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു.
Comments
0 comment