menu
കച്ചേരിത്താഴം- പേട്ട റോഡിന് ശാപമോക്ഷം കിട്ടി
കച്ചേരിത്താഴം- പേട്ട റോഡിന് ശാപമോക്ഷം കിട്ടി
4
0
240
views
മൂവാറ്റുപുഴ: മാറാടി - പേട്ട റോഡിന് ശാപമോക്ഷം കിട്ടി. മൂവാറ്റുപുഴ നഗരസഭ 16-ാം വാർഡിലെ അതിപുരാതനമായ പേട്ട റോഡും ഹൈടെക് ആയി. മൂവാറ്റുപുഴ കാവുംപടി റോഡിലെ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആരക്കുഴ റോഡിൽ അവസാനിക്കുന്ന ഒരു കിലോമീറ്റർ വരുന്ന റോഡാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നവീകരിച്ചത് .

 റോഡിൽ വെള്ളക്കെട്ട് ഉണ്ടായി  റോഡ് തകരുന്ന ഭാഗത്ത് കട്ടയും ബാക്കിയുള്ള ഭാഗത്ത് ടാറിംഗും ചെയ്താണ് റോഡ് മനോഹരമാക്കിയത്. മൂവാറ്രുപുഴ നഗരസഭയിലെ പ്രധാന റോഡുകളിലൊന്നാണ് പേട്ടറോഡ് .  നഗരത്തിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷ നേടാൻ ഉപയോഗിക്കുന്ന പ്രധാന ബൈപാസ് റോഡുകളിലൊന്നാണിത്. പേട്ടറോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വെള്ളക്കെട്ടും മറ്റുംമൂലം റോഡ് തകരുമ്പോൾ  പ്രദേശ വാസികളുടെ പ്രതിഷേധം തണുപ്പിക്കുവാൻ അറ്റകുറ്റപണികൾ നടത്തുകയാണ് പതിവ്. വാർഡ് കൗൺസിലർ വി.എ. ജാഫർസാദിക്കിന്റെ ശ്രമഫലമായി പേട്ടറോഡ് പൊതുമരാമത്ത് വകുപ്പിനെകൊണ്ട് ഏറ്റെടുപ്പിക്കുകയും റോഡിന്റെ നവീകരണം പൂർത്തിയാക്കുകയും ചെയ്തത്. ഇതോടെ വർഷങ്ങളായി പേട്ടനിവാസികൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതയാത്രക്ക് അരുതിയായി.

ചിത്രം- നവീകരണം പൂർത്തിയാക്കിയ പേട്ടറോഡ്

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations