കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ച കേസിൽ .മുളവൂർ പെന്നിരിക്ക പറമ്പിൽ ആലപ്പാട്ട് വീട്ടിൽ കബീർ (43) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇരമല്ലൂർ മാടശ്ശേരി ശാസ്താ അമ്പലത്തിന് സമീപം റോഡരികിൽ ഇലക്ട്രീക് പോസ്റ്റ് സ്ഥാപിക്കുന്നതിലുള്ള വിരോധം നിമിത്തം നെല്ലിക്കുഴി കെ എസ് ഇ ബി ഓവർസീയറെ മർദ്ദിച്ച് ഔദ്യോഗീക കൃത്യ നിർഹണം തടസ്സപ്പെടുത്തു കയായിരുന്നു. ഇൻസ്പെക്ടർ പി.ടി.ബിജോയി എസ്.ഐ മൊയ്തീൻകുട്ടി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
Comments
0 comment