
സമ്മേളനത്തിൽ എയ്ഡഡ് മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചു അവതരിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ എൻ ടി എസ് എ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണം പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു നിർവ്വഹിച്ചു. അനധ്യാപകരിൽ നിന്നും അധ്യാപക തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച അംഗങ്ങളെ എം എൽ എ ആദരിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അജി കുര്യൻ, കോതമംഗലം എൻ ടി എസ് എ സെക്രട്ടറി ജോസ് കുര്യക്കോസ്, പ്രസിഡൻറ് ജോസ് വാഴയിൽ, ട്രഷറർ ബിന്നറ്റ് കുര്യാക്കോസ്, ശശിധരൻ ടി കെ (സംസ്ഥാന വൈസ് പ്രസിഡൻറ്) മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി ജെ ജോസഫ് , പ്രദീപ് അബ്രഹാം, എച്ച് എം ഫോറം സെക്രട്ടറി സിസ്റ്റർ റിനി മരിയ സി എം സി, മുൻ എച്ച് എം ഫോറം സെക്രട്ടറി സോജൻ മാത്യു,ബിന്ദു വർഗീസ് എന്നിവർ പ്രസംഗിച്ചു. എൽദോസ് ബേബി, ജാഫി എം എൽദോ, രേഖ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
Comments
0 comment