നീണ്ട കാത്തിരിപ്പിനു ശേഷവും തങ്കൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഭാഗ്യം ലഭിക്കാതെ അനേകം പെൻഷനേഴ്സിന് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമെങ്കിലും പരിഗണയിലെടുത്തു സംസ്ഥാന ജീവനക്കാർക്കും പെൻഷനേഴ്സിനും കുടിശ്ശികയുള്ള ക്ഷാമാശ്വാസവും പെൻഷൻ പരിഷ്കരണ ആനുകൂല്ല്യ ഗഡുക്കളും ഉടൻ അനുവദിക്കുക.
രാജ്യത്തെ ജനറൽ ഇൻഷ്യറൻസ് കബനികർ ജനങ്ങളിൽ നടപ്പാക്കിവരുന്ന ആരോഗ്യ ഇൻഷ്യറൻസ് പദ്ധതികളിൽ മുതിർന്ന പൗരമ്മാർക്ക് ഉയർന്ന പ്രീമിയവും യുവജനങ്ങൾക്കും കുട്ടികൾക്കും കുറഞ്ഞ പ്രീമിയവും എന്ന പഴഞ്ചൻ രീതിക്ക് മാറ്റം വരുത്തി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രായഭേദമന്യേ ഒരു ഏകീകൃത ഒറ്റ മെഡിക്ലെയിം പോളിസി പ്രീമിയം നിരക്ക് നടപ്പിലാക്കുവാനുള്ള അടിയന്തര സർക്കാർ നടപടികളുണ്ടാകുക.
മുതിർന്ന പൗരന്മാർക്ക് ട്രെയിനിൽ ടിക്കറ്റ് നിരക്കിലുളള ഇളവ് പുന:സ്ഥാപിക്കുക, തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കെയർ ഹോമുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയങ്ങളിലുടെ സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ശ്രീ.P.V കുര്യാക്കോസ്, ബ്ലോക്കു സെക്രട്ടറി ശ്രീ. അർജ്ജുനൻ മാസ്റ്റർ, സെക്രട്ടറി . ശ്രീ. സുരേഷ് മാമ്പിള്ളിൽ, പഞ്ചായത്തു മെമ്പന്മാരായ ശ്രീ. T.T. അനീഷ്, ശ്രീ .P.P. മത്തായി, ജില്ല കമ്മറ്റി മെബർ ശ്രീ. A . സോമൻ , ശ്രീ. C.K ദാമോദരൻ മാസ്റ്റർ, ശ്രീ .K.K. മണി, ശ്രീമതി .V.R. രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ശ്രീ . സുരേഷ് മാമ്പിള്ളിൽ ( പ്രസിഡന്റ്) ശ്രീമതി .N.A. മറിയം , ശ്രീ .M.R. നാരായണൻ( വൈസ് പ്രസിഡന്റമ്മാർ ) ശ്രീ .A.R. മോഹനൻ (സെക്രട്ടറി) ശ്രീ .M.P. സണ്ണി , ശ്രീമതി .P.T. ഏലിയാമ്മ(ജോയിന്റ് സെക്രട്ടറിമാർ) ശ്രീമതി .V.R. രാജമ്മ( ട്രഷറർ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു .
Comments
0 comment