കോതമംഗലം : കോതമംഗലം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാവേദി - സാംസ്‌കാരിക വേദി- കുടുംബമേള എന്നിവയുടെ സംയുക്ത യോഗം കോതമംഗലം ജെ വി ഓഡിറ്റോറിയത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
.ബ്ലോക്ക് പ്രസിഡന്റ് ചെറുവട്ടൂർ നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ടി ഇന്ദിര മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ മൈതീൻ, വനിതാവേദി കൺവീനർ സി കെ പത്മകുമാരി,ബ്ലോക്ക് ട്രഷറർ മത്തായി കുഞ്ഞ്,ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എ ആർ വിലാസിനി, പി കെ മോഹനൻ പിള്ള,ജോസ് ചോലി ക്കര,സംസ്ഥാന കൗൺസിലർ പി ആർ സുലേഖ,പി ജി വിമല,പെൻഷൻകാരും കുടുംബാംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.ബ്ലോക്ക് സെക്രട്ടറി ഇൻചാർജ് കെ ജെ തോമസ് സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ കെ രാമകൃഷ്ണൻ, രേഖപ്പെടുത്തി.ചടങ്ങിനോടനുബന്ധിച്ച് കാക്കനാട് ക്യാൻ കെയർ സെന്ററിലെ ഡോക്ടർ ബേബി സാറാ തോമസ് നയിക്കുന്ന ആരോഗ്യ ക്ലാസും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
Comments
0 comment