menu
കീരംപാറയിൽ വയലിൽ ഡ്രോണുകൾ പറന്നു.ഡ്രോൺ വഴിയുള്ള വളപ്രയോഗം നാടിന് ആവേശമായി
കീരംപാറയിൽ വയലിൽ  ഡ്രോണുകൾ പറന്നു.ഡ്രോൺ വഴിയുള്ള വളപ്രയോഗം നാടിന് ആവേശമായി
2
264
views
കോതമംഗലം :കല്യാണ ചടങ്ങുകൾക്ക് മാത്രമല്ല ഇനി ഡ്രോണുകൾ ഉപയോഗിക്കുന്നു ത്. പാടശേഖരങ്ങളിൽ വളയോഗത്തിനും ഡോണുകൾ ഉയർന്ന് പൊങ്ങി. കീരംപാറയിൽ ഡ്രോൺ ഉപയോഗിച്ച് പാടശേഖരങ്ങളിൽ വളപ്രയോഗത്തിന്റെ പ്രദർശനവും പരീശീലനവും സംഘടിപ്പിച്ചു.

ഊഞപ്പാറ മഞ്ഞയിൽ പാടശേഖരത്തിൽ

 കീരംപാറ ഗ്രാമ പഞ്ചായത്ത് -കൃഷി ഭവൻ, എഞ്ചിനിയറി ങ്ങ് വിഭാഗം (അഗ്രി) എറണാകുളത്തിന്റെയും കീരംപാറ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ്

കൃഷിയിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അദ്ധ്യഷത വഹിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾ, കർഷകർ  എന്നിവർ ഡ്രോൺ പറത്തിയുള്ള വളപ്രയോഗം വളരെ ആവേശത്തോടെയാണ് നോക്കി കണ്ടത് .

കൃഷി വകുപ്പിന് കീ ഴില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ ഭാഗമായാണ് കീരംപാറയിൽ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തി പരിശീലനവും സംഘടിപ്പിച്ചത്. കിഴക്കൻ മേഖലയിൽ ആദ്യമായാണ് കീരംപാറയിൽ  ഡ്രോൺ ഉപയോഗിച് വളപ്രയോഗം നടത്തിയത്

  യോഗത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.എ എം ബഷീർ ,    മുഖ്യാത്ഥി ആയി . പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രാഹം പദ്ധതി വിശദികരണം നടത്തി., ജില്ലാ പഞ്ചായത്ത് അംഗം 

. കെ.കെ ദാനി , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാ കമ്മിറ്റി ചെയർമാൻ  ജോമി തെക്കേക്കര  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബീന റോജോ ബ്ലോക്ക് പഞ്ചായത്ത്* അംഗം ലിസി ജോസഫ് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ സിനി ബിജും, ജി ജോ ആന്റണി, മഞ്ചു സാബും, ബേസിൽ ബേബി,സാന്റി ബേബി, വി.സി ചാക്കോ, ഗോപി മുട്ടത്ത്, ആശ മോൾ ജയപ്രകാശ്, ലിസി ജോസ്, വി.കെ വർഗീസ്,അൽഫോൻസാ സാജും, 

 ക്യഷി അസി.ഡയറക്ടർപ്രിയ മോൾ തോമസ്,

അസി.എഞ്ചിനിയർ അനുറേ മാത്യും  ,ബാങ്ക് സെകട്ടറി കെ.സി ജോർജ്,

കോതംഗലം എം.എ ഇന്റർനാഷ്ണൽ സ്കൂളിലെ വിദ്യാർത്ഥികൾ, കീരംപാറ  സർവീസ് സഹകരണ 

 ബാങ്ക് ഭരണസമിതി അംഗങ്ങൾ

 പാടശേഖര സമിതി ഭാരഭാവികൾ, കാർഷിക വികസന സമിതി അംഗങ്ങൾ , വിവിധ സമിതി ഭാരഭാവികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ കർഷകർ  വിദ്യാർത്ഥികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു ,ജില്ല പഞ്ചായത്ത് അംഗം കെ.കെ ദാനി സ്വാഗതവും  ക്യഷി ഓഫീസർ ബോസ് മത്തായി നന്ദിയും പറഞ്ഞു...

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations