കോതമംഗലം: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷികം റ്റി എം മീതിയൻ സ്മാരക ഹാളിൽ വച്ച് ചേർന്നു.യോഗം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു
സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി ജോയി എബ്രഹാം വോളണ്ടിയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ കനിവ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി പി എസ് ബാലൻ, ഖദീജ മൊയ്ദീൻ,കനിവ് ഏരിയ സെക്രട്ടറി കെ കെ വർഗീസ്, സി കെ വിദ്യാസാഗർ,ഷീല അജയൻ, എന്നിവർ പങ്കെടുത്തു. കനിവ് ഏരിയ വൈസ് പ്രസിഡന്റ് പി ആർ ഉണ്ണികൃഷ്ണൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ബിന്ദു ജയകുമാർ നന്ദിയും രേഖപ്പെടുത്തി.
Comments
0 comment