കഞ്ചാവ് വില്പന നടത്തുന്നതായി വാളകം പഞ്ചായത്തു പ്രസിഡന്റ് ബിനോ കെ ചെറിയാന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മുവാറ്റുപുഴ എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
കഞ്ചാവ് വാങ്ങാനെന്ന പേരിൽ വേഷം മാറി എത്തിയ എക്സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോ , പ്രിവന്റീവ് ഓഫീസർമാരായ രെഞ്ചു എൽദോസ്, ഹുസ്സൈനാർ, സാബു വർഗീസ് , ലിപു , റസാഖ്, സുനിൽ, നൈനി, എന്നിവർ മഫ്തിയിലെത്തി സംഘത്തെ കീഴടക്കുകയായിരുന്നു ,
വിവരം അറിഞ്ഞ് തഹസിൽദാർ രഞ്ജിത് ജോർജ് സ്ഥലത്തു എത്തി, കൽകട്ട മൂഷിദാബദ് സ്വദേശികളായ രണ്ട് പേരേ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു , ത്രാസിൽ തൂക്കി കഞ്ചാവ് ഹോൾ സെയിൽ വില്പന ആണ് ഇവിടെ നടന്നിരുന്നരുന്നത് , ഇതിന്റെ കണ്ണികൾ ഇനിയും ഉണ്ടെന്നു പഞ്ചായത്തു പ്രസിഡന്റ് ബിനോ കെ ചെറിയാൻ പറഞ്ഞു , വിശദമായ അന്വേഷണം നടന്നു വരികയാണ് എന്ന് ഇൻസ്‌പെക്ടർ സുനിൽ ആന്റോ വ്യക്തമാക്കി .
Comments
0 comment