കോതമംഗലം:വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കീരമ്പാറ കാഞ്ഞിരംകുന്ന് വട്ടമുടി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടമംഗലം പെരുമണ്ണൂർ കിഴക്കേകവല ഭാഗത്ത് ചക്കരമോളേൽ വീട്ടിൽ രാജൻ (39) നെയാന്ന് ഊന്ന്കൽ പോലീസ് അറസ്റ്റ് ചെയ്തത്
നെല്ലിമറ്റം - പോത്തുകുഴി റോഡിൽ പോത്തുകുഴി ഭാഗത്ത് ജി.ഐ പൈപ്പിലൂടെ ഇട്ടിരുന്ന ബി.എസ്.എൻ.എൽ കേബിളാണ് മോഷണം പോയത്.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രതീഷ് ഗോപാൽ, എസ്.ഐ ഷാജു ഫിലിപ്പ്, എസ്.സി.പി.ഒ അജീഷ് കുട്ടപ്പൻ, സി.പി.ഒ മാരായ പി.എൻ.ആസാദ്, എൻ.യു.ദയേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Comments
0 comment