
മൂവാറ്റുപുഴ:
സാമ്പത്തിക തട്ടിപ്പ് കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ.പേഴക്കാപ്പിള്ളി കൊച്ചുമാരിയിൽ വീട്ടിൽ മുഹമ്മദ് മുഹ്സിൻ (37) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കുട്ടമ്പുഴ ഭാഗത്തുനിന്നാണ് പിടികൂടിയത്.നിലവിൽ എറണാകുളം, ആലുവ, മലപ്പുറം എന്നീ കോടതികളിൽ കേസുകൾ നടക്കുന്നുണ്ട്. പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐ മാരായ വിഷ്ണുരാജു, കെ.കെ. രാജേഷ്, എസ് സിപിഒ മാരായ കെ.എ. അനസ്, സൂരജ് കുമാർ, എച്ച്.ഹാരിസ്, എം.കെ. ഫൈസൽ, സന്ദീപ് പ്രഭാകർ, മുഹിയുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Comments
0 comment