
വാളകംഗ്രാമപഞ്ചായത്തിൽ വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി.കഴിഞ്ഞ ദിവസം വാളകം ഗ്രാമപഞ്ചായത്തിലെ വികസന കാര്യസ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാനെതിരെയുള്ള അവിശ്വാസപ്രമേയംയോഗത്തിൽ ഐകകണ്ഠേന പാസായി. സിപിഐഎം പിന്തുണയോടെആണ്പ്രമേയംപാസായത്.13അംഗങ്ങളുള്ളപഞ്ചായത്ത്ഭരണസമിതിയിൽകോൺഗ്രസിന്7സീറ്റുംഎൽ.ഡി.എഫിന് 6 സീറ്റും ബിജെപിക്ക് ഒരു സീറ്റ് എന്നിങ്ങനെ ആണ് നിലകൾ..ഇതിൽ ബിജെപിയുടെ പാനലിൽ മത്സരിച്ച് ജയിച്ച അംഗത്തിനാണ് വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനംനൽകിയിരുന്നത്.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.കെ റെജിതൻ്റെഓദ്യോഗികപ്രവർത്തനങ്ങളൊന്നും നാളിത് വരെ പഞ്ചായത്തിന് ഗുണകരമായി ചെയ്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് അംഗമായ രജിത സുധാകരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പഞ്ചായത്ത് സ്ഥിരംസമിതി അംഗമായ സിപിഐഎമ്മിലെ പി.പി മത്തായി പിന്തുണച്ചതിലൂടെ അവിശ്വാസ പ്രമേയം പാസാകുകയും, പി.കെ റെജിക്ക്സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ സ്ഥാനംനഷ്ടപ്പെടുകയുംചെയ്തു.കാലങ്ങളായുള്ള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും ഈ വിഷയത്തിൽ കോൺഗ്രസിൻ്റെ കൂടെ സിപിഐഎമ്മും ഒരുമിച്ചു ചേർന്നുവെന്നത് തന്നെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള പ്രധാനകാരണമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന പി.കെ റെജി ഈ വിഷയത്തിൽ പ്രതികരിച്ചു.
Comments
0 comment