
മൂവാറ്റുപുഴ: മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പുളിഞ്ചോട് കവലക്കടുത്തുള്ള ഹോട്ടലിലെ മാലിന്യം പൊതു ഓടയിലേക്ക് തള്ളുന്നതായി പ്രദേശവാസികൾ ആരോപണം ഉന്നയിച്ചു. ഈ വിഷയങ്ങൾ ചൂണ്ടി കാണിച്ച് പ്രദേശവാസികൾ നഗരസഭ ചെയർമാനും ആരോഗ്യ വിഭാഗത്തിനും രണ്ട് മാസങ്ങൾ മുൻപ് തന്നെ പരാതി നൽകിയതാണ്. പരാതി ലഭിച്ചതിന് ശേഷം ആരോഗ്യ വിഭാഗം ഹോട്ടൽ സന്ദർശിക്കുകയും മാലിന്യ പ്രശ്നത്തെക്കുറിച്ച് ഹോട്ടൽ ഉടമയോട് സംസാരിച്ചിട്ടും ഈ വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ല എന്നതാണ് പ്രധാന കാര്യം. ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയോട് തൊട്ട് ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് .ആശു പത്രിയിൽ വരുന്ന രോഗികൾക്കും ഇത് വഴിയാത്ര ചെയ്യുന്നവർക്കും മാലിന്യ ഗന്ധം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്.നഗരസഭഅധികൃതർ വീണ്ടും സ്ഥലം സന്ദർശിച്ച് മാലിന്യ ഉറവിടം അന്വേഷിച്ചപ്പോഴാണ് പൊതു ഓടയിലെ സ്ലാബ് പൊക്കിയപ്പോൾ ദീർഘനാളായുള്ള മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്.പരാതികൾ പെരുകി പെരുകി അവസാനം അധികൃതർ വഴിമുട്ടി ഹോട്ടൽ പൂട്ടിച്ചു
Comments
0 comment